ഈ മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് പ്ലാനുണ്ടോ? അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് അവസരമൊരുക്കി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ എന്നീ ഗ്രാമങ്ങളില്‍ ഏതാണ്ട് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ശംഖ് രൂപം വരച്ചാല്‍ ഇതിനകത്തു ഉള്‍പ്പെടുന്ന വിധമാണ് ദശാവതാര പ്രതിഷ്ഠ. അതാത് ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ചാണ് യാത്ര.
നവംബര്‍ 19ന് രാവിലെ 5:30ന് കോഴിക്കോട് നിന്നും താമരശ്ശേരിയില്‍ നിന്നും ക്ഷേത്ര ദര്‍ശനം ആരംഭിക്കും. പെരുമീന്‍പുറം ശ്രീ മഹാവിഷു ക്ഷേത്രം, ആമമംഗലം ശ്രീ മഹാവിഷു ക്ഷേത്രം, പന്നിയംവള്ളി വാര്യമഠം ശ്രീ മഹാവിഷു ക്ഷേത്രം, ശ്രീ തൃക്കോയിക്കല്‍ നരസിംഹ ക്ഷേത്രം, തീര്‍ത്ഥങ്കര ശ്രീ വാമന ക്ഷേത്രം, രമല്ലൂര്‍ ശ്രീരാമ ക്ഷേത്രം, കാവില്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഈന്താട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കാക്കൂര്‍ പരശുരാമ ക്ഷേത്രം, കല്‍ക്കി ക്ഷേത്രം എന്നിവയാണ് ദശാവതാര ക്ഷേത്രങ്ങള്‍. വിശദവിവരങ്ങള്‍ക്ക് : 9544477954, 9846100728, 9961761708.