പ്ലസ്ടു പരീക്ഷ പാസ്സായവരാണോ?; കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു, വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കേരള പോലീസിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അവസരം. കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍, ഹെവി ഗുഡ്സ് വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം
20 വയസ് മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. അപേക്ഷകര്‍ 02-01-1995നും 01-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി വിഭാഗക്കാര്‍ക്ക് 31 വയസ് വരെയും, എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് 33 വയസ് വരെയും, എക്സ് സര്‍വ്വീസ് മെന്‍ – 41വയസ് വരെയും ഇളവുകളുണ്ട്. 31,100 മുതല്‍ 66,800 രൂപ വരെയാണ് ശമ്പളം.
പുരുഷന്‍മാര്‍ക്ക് 168 സെന്റീ മീറ്ററും, വനിതകള്‍ക്ക് 157 സെന്റീമീറ്ററും ഉയരം വേണം. പുരുഷന്‍മാര്‍ക്ക് 81 സെന്റീമീറ്റര്‍ നെഞ്ചളവും, 5 സെന്റീമീറ്റര്‍ വികാസവും ഉണ്ടായിരിക്കണം. എസ് സി, എസ് ടി വിഭാഗത്തിലെ പുരുഷന്‍മാര്‍ക്ക് 161 സെന്റീമീറ്റര്‍ നീളവും, 76 സെന്റീമീറ്റര്‍ നെഞ്ചളവും ഉണ്ടായാല്‍ മതി. ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് 151 സെന്റിമീറ്ററാണ് ആവശ്യം.
പുരുഷന്മാര്‍ക്കുള്ള 8 ഫിസിക്കല്‍ എഫിഷ്യന്‍സി ടെറ്റില്‍ (100 മീറ്റര്‍ ഓട്ടം – 15 സെക്കന്റ്സ്, ഹൈജമ്പ് – 120 സെ.മീ, ലോങ് ജമ്പ് – 350 സെ.മീ, ഷോട്ട് പുട്ട് – 600 സെ.മീ, ക്രിക്കറ്റ് ബോള്‍ ത്രോ – 5000 സെ.മീ, പുള്‍ അപ് – 8 എണ്ണം, 1500 മീറ്റര്‍ ഓട്ടം – 6 മിനുട്ട്സ് 30 സെക്കന്റ്) അഞ്ചെണ്ണം എങ്കിലും പാസായിരിക്കണം.
വനിതകള്‍ക്കുള്ള 7 ഫിസിക്കല്‍ എഫിഷ്യന്‍സി ടെറ്റില്‍ (100 മീറ്റര്‍ ഓട്ടം – 18 സെക്കന്റ്സ്, ഹൈ ജമ്പ് – 90 സെ.മീ, ലോങ് ജമ്പ് – 250 സെ.മീ, ഷോട്ട് പുട്ട് – 450 സെ.മീ, ത്രോ ബോള്‍ – 14 മീറ്റ,ര്‍ ഷട്ടില്‍ റേസ് – 26 സെക്കന്റ്സ്, സ്‌കിപ്പിങ് – 80 ടൈംസ്)
അഞ്ചെണ്ണം എങ്കിലും പാസായിരിക്കണം.
പി.എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് thulasi.psc.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. [mid5]