കണ്ണൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു


കണ്ണൂര്‍: പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എഴിലോട് അറത്തിപ്പറമ്പ് സ്വദേശി സനലാണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം പയ്യന്നൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ സനല്‍ മുങ്ങിപ്പോവുകയായിരുന്നു.

ഉടന്‍ തന്നെ സനലിനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.