സരോജിനിയ്ക്കും കുടുംബത്തിനും വീടെന്ന സ്വപ്നം സഫലമായി; വിഷു കൈനീട്ടമായി സ്‌നേഹവീടൊരുക്കി തണ്ടയിൽ താഴെ ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍
അരിക്കുളം: കാറ്റിലും മഴയിലും സരോജിനിക്കും കുടുംബത്തിനും ഭയപെടാതിരിക്കാം, വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് ദുരിത പൂര്‍ണമായ ജീവിതം നയിച്ചു കൊണ്ടിരുന്ന സരോജിനിയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം സഫലമായി .
കാരയാട് കാളിയത്ത് മുക്ക് നല്ല ശ്ശേരി ക്കുനി സരോജിനിക്കും രോഗിയായ ഭര്‍ത്താവ് സാജനും മൂന്നാഴ്ചക്കുളിലാണ് പ്രദേശത്തെ യു ഡി എഫ് പ്രവര്‍ത്തകരുടെ ശ്രമദാനത്തിലൂടെയും നാട്ടിലെയും വിദേശത്തിലെയും മനുഷ്യ സ്‌നേഹികളുടെയും സഹായത്തോടെ വീടൊരുക്കിയത്.
കഴിഞ്ഞ മഴക്കാലത്ത് ഹനുമാന്‍ കുനി എസ് സി കോളനിയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ എം.പി സ്ഥലം സന്ദര്‍ശിച്ചിരുന്നു. തകര്‍ന്നടിഞ്ഞ കൂര ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകരോട് കുടും ബത്തിന് വീട് നിര്‍മിച്ച് നല്‍കണമെന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒസി ചിരിറ്റബിള്‍ സെന്റര്‍ ഈ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍ പ്രവര്‍ത്തകരായ ശിവന്‍ ഇലവന്തിക്കര, ഹാഷിം കാവില്‍, മനോജ് എളമ്പിലാട്ട്, റഷീദ് പറുകുന്നത്ത്, ലതേഷ് പുതിയേടത്ത്, പി കെ റാഷിദ്, അമ്മദ് നാറാത്ത്, യു എം ഷിബു, ആനന്ദ് കിഷോര്‍ കീഴല്‍, ബീരാന്‍ കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഷാഫി പറമ്പില്‍ എം പി വീടിന്റെ താക്കോല്‍ കൈമാറും.