ലോണ്‍ ആപ്പിലുടെ വടകര ചോറോട് സ്വദേശിയുടെ പണം തട്ടി; യുവാവ് അറസ്റ്റില്‍


Advertisement

വടകര: ലോണ്‍ ആപ്പിലൂടെ ചോറോട് സ്വദേശിയുടെ പണം തട്ടിയ യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി തോട്ടത്തില്‍ മേലത്തില്‍ വീട്ടില്‍ സന്തോഷിനെ(40)യാണ് അറസ്റ്റ് ചെയ്തത്. പള്ളിത്താഴ യാസിറിന്റെ(28) പരാതി പ്രകാരമാണ് പ്രതിയെ പിടികൂടിയത്.

Advertisement

സൈബര്‍ സെല്ലിന്റെ സഹായത്തോടെ വടകര സി.ഐ സുമേഷ്, എഎസ്‌ഐ രജീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 8ന് യാസിറിന്റെ 20,000രൂപയാണ് പ്രതി തട്ടിയെടുത്തത്.

Advertisement

ഇതിന് പുറമെ പത്തോളം ബാങ്ക് അക്കൗണ്ടുകളിലൂടെ പലരില്‍ നിന്നായി 90 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. വടകര ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement