മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി; പ്രദേശത്ത് തിരച്ചില്‍
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഒരു സ്ത്രീ ചാടി. ഇന്ന് വൈകുന്നേരമാണ് സംഭവം. നാട്ടുകാരാണ് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാണ്.