പുതിയങ്ങാടിയില്‍ രണ്ട് കോടിയുടെ മയക്കുമരുന്ന് പിടിച്ച സംഭവം; ബാംഗ്ലുരുവില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് ലഹരിയെത്തിച്ച ആലപ്പുഴ സ്വദേശിനിയായ യുവതി അറസ്റ്റില്‍


കോഴിക്കോട്: പുതിയങ്ങാടിയില്‍ നിന്നും രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ ജുമിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍പ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ജുമിയാണ് കോഴിക്കോടേയ്ക്ക് ബംഗുളുരുവില്‍ നിന്നും മയക്കുമരുന്ന് കടത്തിയതെന്ന് പോലീസ് പറയുന്നു. ബംഗുളുരുവില്‍ നിന്നുമാണ് പോലീസ് ജുമിയെ വെള്ളയില്‍ പോലീസ് പിടികൂടിയത്.

കഴിഞ്ഞമാസം 19 ന് പുതിയങ്ങാടിയിലെ വാടകവീട്ടില്‍ വെച്ചാണ് വെളളയില്‍ പോലീസ് വന്‍ ലഹരി ശേഖരം പിടികൂടിയത്. 750 ഗ്രാം എം.ഡി.എം.എ, 80 എല്‍.എസ്.ഡി സ്റ്റാമ്പ് മുതലായ സിന്തറ്റിക് ലഹരി വസ്തുക്കളാണ് അന്ന് പിടിച്ചെടുത്തത്. കേസില്‍ ഷൈന്‍ ഷാജിയെയും ആല്‍ബിന്‍ സെബാസ്റ്റിയനെയുമാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

കുമളിയില്‍ വെച്ചാണ് ആല്‍ബിന്‍ സെബാസ്റ്റിയനെപിടികൂടിയത്. ബംഗുളുരുവില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് എത്തിച്ച് വിതരണം ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. വിതരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പിടിയിലാവനുണ്ടെന്ന് പോലീസ് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.