കോഴിക്കോട് 10 മാസം പ്രായമായ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍


Advertisement

കോഴിക്കോട്: മാങ്കാവില്‍ 10 മാസം പ്രായമായ പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സ്വദേശി ശശിധരന്‍(76) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കസബ പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

Advertisement

മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുന്‍വശത്ത് വെച്ചാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഇയാള്‍ കുഞ്ഞിനു നേരെ അതിക്രമം നടത്തുകയായിരുന്നു. കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ എ.ടി.എം കൗണ്ടറില്‍ പണം പിന്‍വലിക്കാന്‍ എത്തിയതായിരുന്നു. മാതാവിന്റെ കൈയിലായിരുന്നു കുഞ്ഞിനു നേരെയാണ് അതിക്രമം നടത്തിയത്.

Advertisement
Advertisement