മീഞ്ചന്തയില്‍ വീട്ടമ്മയെ പരുന്ത് ആക്രമിച്ചു; കണ്ണടയും ഭര്‍ത്താവിന്റെ തൊപ്പിയും റാഞ്ചി
ഫറോക്ക് : മീഞ്ചന്ത ബൈപ്പാസിനു സമീപം നായര്‍മഠം റോഡില്‍ വീട്ടമ്മയെ പരുന്ത് ആക്രമിച്ചു. ശില്പവീട്ടില് ഡെയ്സിയെയാണ് പരുന്ത് ആക്രമിച്ചത്. വീട്ടുപറമ്പിലെ തേങ്ങവലിക്കുന്നതിനിടെ റോഡിലൂടെ വരുന്നവരെ നിയന്ത്രിക്കുന്നതിനിടെയാണ് താഴ്ന്നുപറന്ന പരുന്ത് ഡെയ്സിയെ ആക്രമിക്കുകയായിരുന്നു.
മുഖത്ത് പരിക്കേല്‍പ്പിച്ചശേഷം ഡെയ്സിയുടെ കണ്ണടയുമായി പരുന്ത് പോവുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം തിരിച്ചുവന്ന പരുന്ത് ഭാസ്കരന്റെ തലയിലെ തൊപ്പിയും റാഞ്ചി.
പരിക്കേറ്റ ഡെയ്സി ആശുപത്രിയില്‍ ചികിത്സതേടി. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മാത്തോട്ടം വനശ്രീയിലെ ജിവനക്കാരന് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും പരുന്തിനെ പിടികൂടാനായില്ല.