‘പെണ്‍ കരുത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ വീരവഞ്ചേരി എല്‍.പി.സ്‌കൂളില്‍ വനിതാ സെമിനാര്‍ സംഘടിപ്പിച്ചു


കൊയിലാണ്ടി: വീരവഞ്ചേരി എല്‍ പി സ്‌കൂളില്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വനിതാ സെമിനാര്‍ സംഘടിപ്പിച്ചു.’പെണ്‍ കരുത്തിന്റെ 100 വര്‍ഷങ്ങള്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സെമിനാര്‍ നടന്നത്.

എം.എല്‍.എ കാനത്തില്‍ ജമീല സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കമ്മിറ്റി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാഗമായ പി.എം.ഗീത ‘മലയാളി കുടുംബ സ്ത്രീയുടെ ഭൂതവും വാര്‍ത്തമാനവും’ എന്ന വിഷയത്തെ കുറിച്ചും തിക്കോടിയന്‍ സ്മാരക ജി.വി.എച്ച്.എസ്.എസ് പയ്യോളി സീനിയര്‍ എച്ച്.എസ്.എസ്.ടി ഡോ.എം.ടി.ഗീത ‘സ്ത്രീ പക്ഷ രചനകളും മുന്നേറ്റങ്ങളും’ എന്ന വിഷയത്തെ കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പിന്നിട്ട 100 വര്‍ഷങ്ങളിലെ സ്ത്രീകള്‍ നയിച്ച സമരങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍, സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി രചിക്കപ്പെട്ട സാഹിത്യ കൃതികള്‍ തുടങ്ങിയവ ചര്‍ച്ച വിഷയമായി. പി.ടി.എ പ്രസിഡന്റ് രാഹിത മനപ്പുറത്ത് സ്വാഗതവും, ഹെഡ്മിസ്ട്രസ് ഗീത.കെ കുതിരോടി നന്ദിയും പറഞ്ഞു.

summary: ‘One Hundred Years of women Strength’ Women’s Seminar organized at Veeravanchery LP School