സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം; നാല് ദിവസം നിണ്ടുനിൽക്കുന്ന ഓണം വിപണനമേളയും കലോത്സവവുമായി മൂടാടി പഞ്ചായത്ത്


Advertisement

മൂടാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണം വിപണനമേളയും കലോത്സവവും കാനത്തിൽ ജമീല എം എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചൈത്ര വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷ കെ. ജീവാനന്ദൻ മാസ്റ്റർ, എം.പി.അഖില, എം.കെ.മോഹനൻ, മെമ്പർമാരായ പപ്പൻ മൂടാടി റഫീഖ് പുത്തലത്ത്, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.വി.സുരേഷ് ടി.കെ.നാസർ .ബാലകൃഷ്ണൻ മഞ്ചയിൽ എന്നിവർ സംസാരിച്ചു.

Advertisement

മൂടാടിയിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര നന്തിയിൽ അവസാനിച്ചു. ആ​ഗസ്റ്റ് 24 ന് ആരംഭിച്ച വിപണനമേളയും സാംസ്കാരി ഉത്സവവും 27 ന് അവസാനിക്കും. കുടുംബശ്രീ കലോത്സവവും കോഴിക്കോട് തിയറ്റർ എജിൻ്റ നാടകം ഇമ്മള് – വേവ്സ് കോഴിക്കോടിൻ്റ സംഗീത നിശ സുഭാഷ് പയ്യോളിയുടെ ഷോ എന്നിവയും ഉണ്ടാകും.

Advertisement
Advertisement

Summary: onam fair at mudadi panchyat