മണിയൂരില്‍ വയോധികന് കിണറ്റില്‍ മരിച്ച നിലയില്‍
മണിയൂര്‍: മന്തരത്തൂരില്‍ വയോധികന് കിണറ്റില്‍ മരിച്ച നിലയില്‍. മന്തരത്തൂര്‍ സ്വദേശി മൂസയാണ് മരിച്ചത്. എഴുപത്തിനാല് വയസായിരുന്നു. ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാലുതെറ്റി വീണതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിഗ നിഗമനം.