”ഓ മേരി മെഹൂബാ” റാഫി ഗാനങ്ങളില്‍ അലിഞ്ഞ് ദൊഹ: കൊയിലാണ്ടി കൂട്ടം ഖത്തര്‍ ചാപ്റ്ററിന്റെ ഖയാലി സീസണ്‍ അഞ്ചിന് സമാപനം
കൊയിലാണ്ടി: ദോഹയിലെ പ്രശസ്ത ഗായകരും 55 രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പത്ത് പുതുമുഖ ഗായകരും മുഹമ്മദ് റാഫിയുടെ ഹിറ്റുകള്‍ പാടിയപ്പോള്‍ സദസ്സിന് അത് മറക്കാത്ത അനുഭവമായി. പ്രവാസി കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഖയാലി സീസണ്‍ അഞ്ചിന്റെ സമാപന പരിപാടിയായ ഓ മേരി മെഹബൂബ സംഗീതനിശയിലായിരുന്നു റാഫി ഗാനങ്ങള്‍ പുതുശബ്ദത്തില്‍ കേള്‍ക്കാനായത്.
സുനില്‍ എരമക്കര, മഷ്ഹൂദ് തങ്ങള്‍, മൈഥിലി ഷേണായി, ആഷിഖ് മാഹി, റിയാസ് ബാബു തുടങ്ങിയവരായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്. ഖയാലി സീസണ്‍ അഞ്ചിന്റെ സമാപന ചടങ്ങ് 2022 ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കല്‍ കൂടിയായി. ഫ്യൂഷന്‍ ഡാന്‍സായിരുന്നു പരിപാടിയുടെ മറ്റൊരു ഹൈലറ്റ്.
കൊയിലാണ്ടി കൂട്ടം ഖത്തര്‍ ചാപ്റ്ററിന്റെ ചെയര്‍മാന്‍ ഫൈസല്‍ മൂസ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് മന്‍സൂര്‍ അലി അധ്യക്ഷനായി. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ റഊഫ് കൊണ്ടോട്ടി, കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ ചെയര്‍മാന്‍ ഷിഹാബുദ്ദീന്‍ എന്നിവരെ ചടങ്ങിന്റെ ഭാഗമായി ആദരിച്ചു.
ചടങ്ങില്‍ കൂട്ടായ്മ നേതാവ് എസ്.എ.എം ബഷീര്‍ അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. ആര്‍.ജെ.രതീഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുജിത് ശ്രീധര്‍, സെക്രട്ടറി ഷീജ്, വൈസ് പ്രസിഡന്റ് സാജിദ് ബക്കര്‍, കോഡിനേറ്റര്‍ രഞ്ജിത്ത് നായര്‍, ധന്യ അില്‍, രശ്മി ശരത് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പൂക്കാട് നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഖത്തര്‍ ചാപ്റ്ററിനെ നയിക്കുന്ന ചെയര്‍മാന്‍ ഫൈസല്‍ മൂസയെയും ചടങ്ങില്‍ ആദരിച്ചു. സക്കീര്‍ ഹുസൈന്‍ ഹാല, നിസാര്‍ കൊയിലാണ്ടി, സുനില്‍ മീത്തല്‍, മന്‍സൂര്‍ പി.കെ, ജുനൈദ് അംബാട്ടേരി, ജെയ്‌സല്‍ കിഡ്കാശി, നൗഫല്‍ ജമാല്‍, ആഷിക് പയ്യോളി, എ.കെ.മുഹമ്മദ്, ഷഫീഖ്.പി.എ, സിറാജ് ചിറ്റാരി, ഗഫൂര്‍ അബ്ദുള്ള, എം.ജാസിര്‍ അമീന്‍, ജബ്ബാന്‍ നന്ദി, സമീര്‍ നങ്ങിച്ചാട്ട്, സുനൈദ് സി, ഹക്കീം, മുന്ന, ഫിറോസ്, മക്‌സൂദ്, ശരദ്.സി.നായര്‍ തുടങ്ങിയവര്‍ പരിപാടിയിലെ നിയന്ത്രിച്ചു. ആര്‍.ജെ.തുഷാരയായിരുന്നു അവതാരക.
Summary: Oh Meri Mehbooba music event held