പൊയില്‍കാവ് ബീച്ച് മുതല്‍ ഏഴുകുടിക്കല്‍ ബീച്ച് വരെ പുലിമുട്ട് നിര്‍മ്മിക്കണം; കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി


Advertisement

കൊയിലാണ്ടി: പൊയില്‍കാവ് ബീച്ച് മുതല്‍ ഏഴുകുടിക്കല്‍ ബീച്ച് വരെ പുലിമുട്ട് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന്‍. ഏഴുകുടിക്കല്‍ തീര പ്രദേശത്തെ കടലാക്രമണത്തില്‍ കടല്‍ഭിത്തിയും തകരുന്നതും വീടുകളിലേയ്ക്കും റോഡുകളിലേയ്ക്കും വെള്ളം കയറി തകരുന്നത് സ്ഥിരക്കാഴ്ചയായിരുന്നു.

Advertisement

ഇതേ തുടര്‍ന്ന് പൊയില്‍കാവ് ബീച്ച് മുതല്‍ ഏഴുകുടിക്കല്‍ ബീച്ച് വരെ (14,15,17)വാര്‍ഡുകളില്‍ പുളിമൂട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍ ജയ്കിഷ് എന്നിവര്‍ നിവേദനം നല്‍കുന്നതില്‍ പങ്കെടുത്തു.

Summary: OBC Morcha Mandal General Secretary Rajeevan submitted a petition to Central Fisheries Department Minister George Kurien requesting the construction of a causeway from Poilkav Beach to ezhukutikkal Beach.

Advertisement
Advertisement