എന്‍.വൈ.സി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് പി.വി.അരുണ്‍കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


Advertisement

കൊയിലാണ്ടി: എന്‍.വൈ.സി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് പൂക്കാട് പടിഞ്ഞാറെ വളപ്പില്‍ പി.വി.അരുണ്‍ കുമാര്‍ അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കോഴിക്കോട് ലുലുമാളിലെ ജീവനക്കാരനാണ്.

Advertisement

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പുക്കാടുള്ള സ്വകാര്യ ക്ലിനിക്കില്‍ ചികിത്സതേടി. ഇവിടെ നിന്നും നിര്‍ദേശിച്ചതനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.

Advertisement

അച്ഛന്‍: ഉണ്ണിക്കൃഷ്ണന്‍. അമ്മ: രാധാമണി. ഭാര്യ: സുരഭി. മകള്‍: പാര്‍വ്വതി. സഹോദരങ്ങള്‍: തരുണ്‍ കുമാര്‍ (കരസേന).

Advertisement

Summary: NYC Koyilandy Block President P.V. Arunkumar dies of heart attack