‘ഒന്നായി പൂജ്യത്തിലേക്ക്’ എച്ച്.ഐ.വി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ച് കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്


Advertisement

കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ഒന്നായി പൂജ്യത്തിലേക്ക്’ എച്ച്.ഐ.വി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പയ്യോളിയില്‍ നിന്നുള്ള നിത്യാഞ്ജലി ടീം ബോധവത്കരണ സ്‌കിറ്റ് അവതരിപ്പിച്ചു.

Advertisement

140 വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് സി, കൊല്ലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍.വി, എസ്.എന്‍.ഡി.പി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.പി സുജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.

Advertisement
Advertisement