കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒ.പിയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഓ. പിയിൽ ഡോക്ടറെ കാണുവാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. ehealth.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തു ജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. നിലവിൽ ജനറൽ ഓ. പി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഏറെ വൈകാതെ സ്പെഷ്യൽറ്റി ഓ. പി കളും ഓൺലൈൻ ബുക്കിങ്ങിലേക്ക് മാറും. അതോടെ ആവശ്യക്കാർക്ക് ഓ. പി ടിക്കറ്റ് ലഭിക്കാത്ത അവസ്ഥക്ക് പരിഹാരം ആവും. ഓ. പി ടിക്കറ്റ്‌ ന്റെ ചാർജ് കൂടെ ഓൺലൈനായി അടക്കുന്നതിനുള്ള സൗകര്യം m-ehealth മൊബൈൽ ആപ്പ് എന്നിവ വരും ദിവസങ്ങളിൽ വരുന്നതോടെ ജനങ്ങൾക്ക് ഏറെ സൗകര്യമാവും.

https://ehealth.kerala.gov.in/portal/aadhar-otp

ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം ഈ-ഹെൽത്ത് UHID കാർഡിന് വേണ്ടി രജിസ്റ്റർ ചെയ്യാം. ഈ വിധം ആശുപത്രിയിൽ ദീർഘനേരമുള്ള കാത്തിരിപ്പ്‌ ഒഴിവാക്കാം. രജിസ്റ്റർ ചെയ്തവർ ആശുപത്രിയിൽ വന്ന് പണം അടച്ച് കാർഡ് പ്രിന്റ് എടുത്താൽ മാത്രം മതി.