മാലിന്യമുക്ത നവകേരളം; ശുചിത്വ പ്രഖ്യാപനവും ഹരിത കര്‍മ്മ സേനാംഗങ്ങളെയും ആദരിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത്
പേരാമ്പ്ര: മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലിയും ശുചിത്വ പ്രഖ്യാപനവും ഹരിതകര്‍മ്മ സേനാംഗങ്ങളയും ആദരിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി റാലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റും കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ബിന്ദു അമ്പാളി, വാര്‍ഡ് മെമ്പര്‍ കെ.മധു കൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി ഷബീന, വി.ഇ.ഒ ഷീന, ശുചിത്വ മിഷന്‍ ആര്‍.പി ബിവിന എന്നിവരും.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോണിമ പി.പി, പി.ഇ.സി കണ്‍ വീനര്‍ ബാബു മാസ്റ്റര്‍, എച്ച്.ഐ ഷിജി എന്‍.ടി. സീഷ, ഹരിത കര്‍മ്മസേന സെക്രട്ടറി ഷീജ, സോഷ്യല്‍ ഓഡിറ്റ് ടീം അംഗം ദിലീപ് കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു. ടി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്റിം കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് നന്ദി പറഞ്ഞു.