നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്‌


Advertisement

മരുതോങ്കര: മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22നാണ് മരിച്ചയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. അതിന് ശേഷം അദ്ദേഹം സന്ദര്‍ശിച്ച സ്ഥലങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ആഗസ്റ്റ് 23ന് വൈകുന്നേരം 7 മണിക്ക് തിരുവള്ളൂരില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഓഗസ്റ്റ് 25ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും റൂട്ട് മാപ്പിലുണ്ട്.

Advertisement

ആഗസ്റ്റ് 26ന് രാവിലെ 11 മുതല്‍ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട. പിന്നീട് ആഗസ്റ്റ് 28ന് രാത്രി 09:30 ന് തൊട്ടില്‍പാലം ഇഖ്ര ആശുപത്രിയിലും ആഗസ്റ്റ് 29ന് അര്‍ദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആഗസ്റ്റ് 30ന് ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു. ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്.

Advertisement

അതേസമയം കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി നിപ രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട. ഇവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചിരിക്കുകയാണ്.

Advertisement