പത്തൊന്‍പത് ദിവസത്തെ ആഘോഷം; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ജനുവരി എട്ടിന് സമാപിക്കും
ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ സമാപനം 2024 ജനുവരി 8, തിങ്കളാഴ്ച വൈകീട്ട് 6.00 ന് നടക്കും. ഡിസംബര്‍ 22 ന് ആരംഭിച്ച 19 ദിവസം നീണ്ടു നിന്ന കരകൗശല മേളയ്ക്കാണ് സമാപനമൊരുങ്ങുന്നത്.
12 രാജ്യങ്ങളിലെ കരകൗശല വിദഗ്ധരും 26 സംസ്ഥാനങ്ങളിലെ 236 സ്റ്റാളുകളുമാണ് മേളയിലുള്ളത്. ഡിസംബര്‍ 22 ന്
മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കോഴിക്കോട് നോര്‍ത്ത് സോണ്‍ ഇന്‍സ്പക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ശ്രീ. കെ. സേതു രാമന്‍ ഐ.പി.എസ്- മുഖ്യാതിഥിയാകും. പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍, വി. കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍, ശേഷാദ്രിവാസം സുരേഷ്, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, കേണല്‍ ഡി. നവീന്‍ ബെന്‍ജിത്ത്, പയ്യോളി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ മുഹമ്മദ് അഷ്‌റഫ എന്നിവരും
കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്, വിനീഷ് വിദ്യാധരന്‍, ഡെസ്റ്റിനേഷന്‍ കോഴിക്കോട് സൊസൈറ്റി പ്രസിഡന്റ്, ഡോ. ശ്രീകുമാര്‍. ജി, നോര്‍ത്ത് മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ്, ടി. വി. മധുകുമാര്‍, സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ഡോ. ബി. ഷാജി, മലബാര്‍ ടൂറിസം കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി, രജീഷ് രാഘവന്‍, ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, പി.പി ഭാസ്‌കരന്‍, എന്‍. ടി. അബ്ദുറഹിമാന്‍, സബീഷ് കുന്നങ്ങോത്ത്, അഡ്വ. എസ്. സുനില്‍ മോഹനന്‍, സദക്കത്തുള്ള, എ. കെ. ബൈജു, പി. ടി. രാഘവന്‍, എ. വി. ബാലകൃഷ്ണന്‍, കെ. കെ. കണ്ണന്‍, യു. ടി. കരീം തുടങ്ങിയവര്‍ പങ്കെടുക്കും.