വേളം ചേരാപുരം ജി.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റിഷാല്‍ അന്തരിച്ചു
വേളം: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ചേരാപുരം ജി.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അന്തരിച്ചു. പൂളാടിക്കുന്ന് ചങ്ങോത്ത്കുനി സി.കെ ഇസ്മയിലിന്റെ മകന്‍ മുഹമ്മദ് റിഷാല്‍ ആണ് മരിച്ചത്. ഒന്‍പത് വയസ്സായിരുന്നു.
വ്യാഴാഴ്ച്ച രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ കുട്ടി പെട്ടന്ന് എന്തോ ശബ്ദമുണ്ടാക്കുകയും. രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തുമ്പോഴേക്കും തളര്‍ന്ന പോവുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലയുടെ പുറകുവശത്തായുള്ള ഞരമ്പ് പൊട്ടിയതാണ് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയോടെയാണ് മരണം സംഭവിക്കുകയായിരുന്നു.
ഉമ്മ: റംഷിദ. സഹോദരന്‍: മുഹമ്മദ് റിഫാന്‍.