ഒരു രാത്രിയിലേറെ നീണ്ട കളിയാവേശം, കാണികളായി ആയിരങ്ങള്‍; കൊയിലാണ്ടി കപ്പ് ഫുട്‌ബോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം ചൂടി ന്യൂവിങ്‌സ് കാലിക്കറ്റ്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആവേശം നിറച്ച ഫുട്‌ബോള്‍ രാത്രിയ്ക്ക് പ്രൗഢഗംഭീരമായ സമാപനം. ഇന്നലെ രാത്രി ആരംഭിച്ച കൊയിലാണ്ടി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ന്യൂവിങ്‌സ് കാലിക്കറ്റ് കിരീട ജേതാക്കളായി. ടൂര്‍ണമെന്റിന്റെ സംഘാടകര്‍ കൂടിയായ മോസ്‌കോ കൊയിലാണ്ടിയാണ് റണ്ണേഴ്‌സ് അപ്പ്. 2-1 ആണ് ഗോള്‍നില.

Advertisement

വിജയിയായ ടീമിന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ട്രോഫി സമ്മാനിച്ചു. സ്‌കൈഫോര്‍ഡ് ആവിയേഷന്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന 3.5ലക്ഷം രൂപ കമ്പനിയുടെ എം.ഡി ജാസിര്‍ കൈമാറി.് റണ്ണേഴ്‌സ് അപ്പിന് ജെ.പീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ടുലക്ഷം രൂപയാണ് സമ്മാനം.

Advertisement

രണ്ട് ഗ്രൂപ്പുകളിലായി പതിനാറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്. രാത്രി ഏഴ് മണി മുതല്‍ തുടങ്ങിയ മൈതാനത്തിലെ ആവേശം രാവിലെ പത്തുമണിയോടെ ടൂര്‍ണമെന്റ് അവസാനിക്കുന്നതുവരെ തുടര്‍ന്നു. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് മത്സരം കാണാനായി കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലെത്തിയത്.

Advertisement

Summary: Newwings Calicut wins the Koyilandy Cup Football Tournamen