ദേശീയപാതയോരത്തെ കടകള്‍ പത്ത് മണിവരെ മാത്രം, കാപ്പാടും പാറപ്പള്ളിയിലും പൊലീസ് നിരീക്ഷണം; പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് കൊയിലാണ്ടിയില്‍ കര്‍ശന സുരക്ഷാ സംവിധാനവുമായി പൊലീസ്
കൊയിലാണ്ടി: പുതുവത്സര ആഘോഷങ്ങളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊയിലാണ്ടി നഗരത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി പൊലീസ്. ദേശീയപാതയ്ക്ക് അരികിലുള്ള കടകള്‍, പ്രത്യേകിച്ച് ഹോട്ടലുകള്‍ രാത്രി പത്തുമണിക്ക് മുമ്പ് അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ കാപ്പാട്, പാറപ്പള്ളി തീരങ്ങളില്‍ പൊലീസുകാരെ വിന്യസിക്കും. പതിനഞ്ചോളം പൊലീസുകാരെയാണ് കാപ്പാട് നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കൊയിലാണ്ടി നഗരം, പാറപ്പള്ളി, നടുവത്തൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് പിക്കറ്റ് പോസ്റ്റുകളുണ്ടാവും.
ഇതിനു പുറമേ മൊബൈല്‍ പട്രോളിങ്ങും ശക്തമാക്കും. മഫ്തിയില്‍ പത്ത് പൊലീസുകാര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.