ന്യൂ ഇയര്‍ കേക്കുമുറി ആനവണ്ടിയിലാക്കാം, ചുരുങ്ങിയ ബജറ്റില്‍ വാഗമണ്‍ കുമരകം യാത്ര; കെ.എസ്.ആര്‍.ടി.സിയുടെ പുതുവത്സര ട്രിപ്പ് 29ന് കോഴിക്കോടു നിന്നും പുറപ്പെടും, നിങ്ങള്‍ പോവുന്നില്ലേ?


Advertisement

കോഴിക്കോട്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അടിപൊളി യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോടുനിന്നുമുള്ള യാത്ര ഈ മാസം 29ന് ആരംഭിക്കും. കോഴിക്കോടു നിനും വാഗമണ്‍-കുമരകം എന്നിവിടങ്ങളിലേക്കാണ് യാത്ര.

Advertisement

29 പുറപ്പെട്ട് 30ന് വാഗമണ്‍ 31 കുമരകം എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷം തിരിച്ചു വരും വഴി ആനവണ്ടിയില്‍ ന്യൂ ഇയര്‍ ആഘോഷവും കേക്കു മുറിയും നടത്തും. അതോടൊപ്പം സൗകര്യ പ്രദമായ സ്ഥലങ്ങലില്‍ എവിടെയെങ്കിലും ഡി.ജെ പാര്‍ട്ടിക്കുള്ള സംവിധാനവും യാത്രക്കാര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement

ചുരുങ്ങിയ ചെലവില്‍ മനോഹരമായൊരു യാത്രയും ന്യൂഇയര്‍ ആഘോഷവും ഇഷ്ടപ്പെടുന്നവര്‍ക്ക് ഉടന്‍ തന്നെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9961761708. ഇനി പരിമിതമായ സീറ്റുകള്‍ മാത്രം.

Advertisement

summary: ksrtc with budget tourism package to celebrate new year