ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) കൊയിലാണ്ടി ശാഖയ്ക്ക് ഇനി പുതിയ ഭാരവാഹികള്‍


കൊയിലാണ്ടി: ഐ.എം.എ കൊയിലാണ്ടി ശാഖയ്ക്ക് പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു. കൊയിലാണ്ടി ഐ.എം.എ ഹാളിൽ വെച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

ബ്രാഞ്ച് പ്രസിഡണ്ട് ആയി ഡോക്ടര്‍ പി.എം.എ സലീം സെക്രട്ടറി ഡോക്ടര്‍ സുധീഷ് ടി., ട്രഷറര്‍ സ്ഥാനത്തേക്ക് ഡോക്ടര്‍ പ്രദീപന്‍ പി. എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു.

നിയുക്ത ശാമ സംസ്ഥാന സെക്രട്ടറി ഡോ ശശിധരന്‍ കെ, ചടങ്ങില്‍ മുഖ്യാത്ഥി ആയിരുന്നു. ചടങ്ങില്‍ ഡോ: സതീശന്‍, ഡോ: അഭിലാഷ്, ഡോ: ബാലനാരായണന്‍, ഡോ: പിഎം രാധാകൃഷ്ണന്‍, ഡോ: സദാനന്ദന്‍, ഡോ: സുകുമാരന്‍ എന്നിവരും ഐ.എം.എ കുടുംബാംഗങ്ങളും പങ്കെടുത്തു.