പ്രതീക്ഷയോടെ കൊയിലാണ്ടി; നവകേരളസദസ്സില്‍ നാടിന്റെ സമഗ്ര വികസനത്തിനുളള പദ്ധതികള്‍ മുന്നോട്ട് വെക്കാന്‍ നഗരസഭ


കൊയിലാണ്ടി: നവകേരള സദസ്സ് നാളെ കൊയിലാണ്ടിയില്‍ സംഘടിക്കുമ്പോള്‍ കൊയിലാണ്ടി നഗരസഭയുടെ തുടര്‍വികസനത്തിനായി നിവേദനങ്ങള്‍ തയ്യാര്‍.

രാവിലെ ഏഴ് മണിമുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കാനുളള കൗണ്ടറുകള്‍ തുറക്കും. നഗരസഭയ്ക്കു പുറമേ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സമൂഹത്തിലെ വിവിധ ആളുകള്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കും.

പതിനാല് ആവശ്യങ്ങളാണ് കൊയിലാണ്ടിയുടെ തുടര്‍വികസനത്തിനായി നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നരസഭ കൗണ്‍സിലിനു വേണ്ടി ചെയര്‍പേഴ്ണ്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ ഇവയൊക്കെ

1 താലൂക്ക് ആശുപത്രി പുതിയ കെട്ടിടം
2 110 k.v സബ്‌സ്റ്റേഷന്‍
3 ടൂറിസം പദ്ധതി
4 ദേശീയ പാത നിര്‍മ്മാണം സംബന്ധിച്ച
5 നിലാവ് പദ്ധതി
6 ഹാര്‍ബര്‍ അനുബന്ധ വിഷയം
7 വെളിയണ്ണൂര്‍ ചല്ലി വികസനം
8 ശ്മശാനം
9 അറവുശാല
10 താലൂക്ക് ആശുപത്രി എസ്.ടി.പി
11 കാലടി സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രം
12 എഞ്ചിനീയറിംഗ് വിഭാഗം ജീനനക്കാരുടെ അധികക തസ്തിക അനുവദിക്കുന്നതിനെ സംബന്ദിച്ച്
13 മറൈന്‍ എന്‍ഞചിനീയറിംഗ് കോളേജ്
14 വിദ്യാലയങ്ങളുടെ ഗ്രേഡ് ഉയര്‍ത്തല്‍