കോണ്‍ഗ്രസ് പുനഃസംഘടന: കോഴിക്കോട് ജില്ലയിലെ 51 മണ്ഡലങ്ങള്‍ക്ക് പുതിയ പ്രസിഡന്റുമാര്‍; കൊയിലാണ്ടിയില്‍ ഇവര്‍
കൊയിലാണ്ടി: കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 51 മണ്ഡലങ്ങളില്‍ പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. ആദ്യഘട്ട പട്ടികയ്ക്ക് കെ.പി.സി.സി അംഗീകാരം നല്‍കിയതോടെയാണ് മണ്ഡലങ്ങള്‍ക്ക് പുതിയ പ്രസിഡന്റുമാരായത്. ജില്ലയില്‍ ആകെയുള്ള 117 മണ്ഡലങ്ങളില്‍ 51 പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് കെ.പി.സി.സി അംഗീകാരം നല്‍കിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ അറിയിച്ചു.
കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് മണ്ഡലങ്ങളുടെ പുതിയ പ്രസിഡന്റുമാര്‍ ഇവരാണ്:
കൊയിലാണ്ടി നോര്‍ത്ത് – രജീഷ് വെങ്ങളത്ത്കണ്ടി
കൊയിലാണ്ടി സൗത്ത് – അരുണ്‍ മണമല്‍
ചേമഞ്ചേരി – ഷമീര്‍ ചേമഞ്ചേരി
കാപ്പാട് – മനോജ് കാപ്പാട്.
ജില്ലയിലെ ചക്കിട്ടപാറ ഉള്‍പ്പെടെ 12 മണ്ഡലങ്ങള്‍ വിഭജിക്കാനും തീരുമാനമായിട്ടുണ്ട്. ബാക്കി വരുന്ന 54 മണ്ഡലങ്ങളില്‍ പുതിയ പ്രസിഡന്റുമാരെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
മറ്റ് പ്രധാന മണ്ഡലങ്ങളിലെ പുതിയ പ്രസിഡന്റുമാര്‍:
പേരാമ്പ്ര – പി.എസ്.സുനില്‍കുമാര്‍
നൊച്ചാട് – വി.വി.ദിനേശന്‍
ചങ്ങരോത്ത് – വി.ടി.ഇബ്രാഹിം
കീഴരിയൂര്‍ – എടത്തില്‍ ശിവന്‍
അരിക്കുളം – ശശി ഊട്ടേരി
മേപ്പയ്യൂര്‍ – പി.കെ.അനീഷ്
തുറയൂര്‍ – എം.അര്‍ഷാദ്
കാവിലുംപാറ – പി.ജി.സത്യനാഥന്‍
മരുതോങ്കര – ശ്രീധരന്‍ കക്കട്ട്
വാണിമേല്‍ – എന്‍.കെ.അബ്ദുള്‍ മുതലിബ്
തൂണേരി – അശോകന്‍ തൂണേരി
നരിപ്പറ്റ – സി.കെ.നാണു
വളയം – കെ.ചന്ദ്രന്‍ മാസ്റ്റര്‍
ചോറോട് – അഡ്വ. പി.ടി.കെ.നജ്മല്‍
ഒഞ്ചിയം – സുബിന്‍ മടപ്പള്ളി
ഏറാമല – കരുണന്‍ കുനിയില്‍
മണിയൂര്‍ – അഷ്‌റഫ് മാസ്റ്റര്‍
പാലയാട്‌നട – ഹമീദ് മാസ്റ്റര്‍
ആയഞ്ചേരി – കണ്ണോത്ത് ദാമോദരന്‍
കുറ്റ്യാടി – പി.സുരേഷ്
വില്യാപ്പള്ളി – ബിജു പ്രസാദ്
എരഞ്ഞിക്കല്‍ – രഞ്ജിത്ത്
മഠത്തില്‍ നന്മണ്ട – ജി.വി.ഷാജു
ചേളന്നൂര്‍ – എം.എ.ഖാദര്‍