‘മികവിനുള്ള അംഗീകാരവുമായി നിയാര്‍ക്ക്; മികച്ച ഭിന്നശേഷി പുന:രധിവാസ കേന്ദ്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം കൊയിലാണ്ടിയിലെ നെസ്റ്റിന്
കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വഴികാട്ടുന്ന നിയാര്‍ക്ക് (നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) ന് സംസ്ഥാനത്തെ മികച്ച ഭിന്നശേഷി പുന:രധിവാസ കേന്ദ്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് കരസ്ഥമാക്കി. 50,000/ രൂപയും, പ്രശസ്തി പത്രവും, മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 300 പരം ഭിന്നശേഷി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണിത്. 2012 ല്‍ ആരംഭിക്കുകയും ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളോട് കൂടിയും കൊയിലാണ്ടി പെരുവട്ടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് വരുന്നു. സമാന മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ആയ Central Institute of Deaf, US , Al-Noor training center,UAE, AAC Consultant, Ms. Jane Korsten (Europe) എന്നിവരുടെ സഹകരണത്തോടെ ഉന്നത നിലവാരത്തില്‍ തയ്യാറാക്കിയ പരിശീലന സംവിധാനമാണ് നിയാര്‍ക്കില്‍ ഒരുക്കിയത്.
കുട്ടികളിലെ വളര്‍ച്ച വികാസത്തിലെ കാലതാമസം എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നേരത്തെ അതിനു വേണ്ട ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്നു. ഇതിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് NIARC Early Intervention Center നല്‍കുന്നത്.
NIARC ല്‍ പരിശീലനത്തിനായി എത്തുന്ന കുട്ടിയെ വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ഒരു മള്‍ട്ടിഡിസിപ്ലിനറി ടീം അസ്സസ്മെന്റ് നടത്തുന്നു. മള്‍ട്ടിഡിസിപ്ലിനറി ടീമില്‍ സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്ടര്, ഫാമിലി കൗണ്‍സിലര്‍, സ്പീച് തെറാപ്പിസ്റ്റ് ,ഫിസിയോ തെറാപ്പിസ്റ്റ്, ഒക്ക്യൂപഷണല് തെറാപ്പിസ്റ്റ്, ഹിയറിങ് ഇംപയര്‍മെന്റ് സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (HI) സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങിയിട്ടുണ്ട് ഡോക്ടറുടെ വിശദമായ അസ്സസ്മെന്റ് റിപോര്‍ട്ടുകളുടെ പരിശോധനയ്ക്ക് ശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന വിദഗ്ദ്ധ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പ്രകാരവും കുട്ടികള്‍ക്ക് ടാര്‍ഗറ്റ് ഗോളുകള്‍ തയ്യാറാക്കി പരിശീലനം ആരംഭിക്കുന്നു. എല്ലാ മൂന്നു മാസവും കൂടുംതോറും ഇതേ മള്‍ട്ടിഡിസിപ്ലിനറി ടീം കുട്ടിയെ പുനഃപരിശോധന നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പരിശീലനവും വിദ്യാഭ്യാസവും തുടര്‍ന്നും നല്കുന്നു.
നിയാര്‍ക്ക് ഫാമിലി സെന്ററിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കുണ്ടാക്കുന്ന മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍ മനസിലാക്കുകയും ഇത്തരം പ്രശ്നങ്ങള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും അത് പരിഹരിച്ചു കൊടുക്കുകയും ചെയ്യുന്നു. മാതാപിതാകള്ക്കുണ്ടാക്കുന്ന ഉത്കണ്ഠ, വിഷാദം, ഭയം, പ്രതീക്ഷയില്ലായ്മ, ഒറ്റപ്പെടല്‍, വിമര്‍ശനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ശ്രമിക്കുകയും, ഇത്തരം കുട്ടികള്‍ക്ക് നിരന്തരം പരിശീലനം നല്കിയതേണ്ടതിന്റെ ആവശ്യകതയെ പറ്റിയും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു. ഒരു കുട്ടിയില്‍ സംയോചിതമായി നല്‍കേണ്ട തെറാപ്പികള്‍ക്ക് പുറമെ ദൈനംദിന കൃത്യങ്ങള്‍ ചെയ്യുന്നതിനുള്ള പരിശീലന വും (ADL- Activities of Daily Living) നല്കുന്നു. സംസാര വൈകല്യമുള്ള കുട്ടികളില്‍ അവരുടെ ആവശ്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ പ്രാപ്തരാക്കാന്‍ വേണ്ടി പരിശീലിപ്പിക്കാന്‍ AAC (Alternative Communication) ടൂള്‍ ഉപയോഗിക്കുന്നു.
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി അദ്ധ്യക്ഷയായ സമിതിയാണ് അവാര്‍ഡിന് അര്‍ഹമായ സ്ഥാപനങ്ങളെ കണ്ടെത്തിയത്.