ഈ വെള്ളത്തില്‍ അപകടക്കുഴിയുണ്ട്! ചെളിക്കുളമായി കൊല്ലം നെല്ല്യാടി റോഡില്‍ അണ്ടര്‍പ്പാസ് കടന്നുപോകുന്ന പ്രദേശം; അപകട ഭീഷണി വര്‍ധിപ്പിച്ച് പൊട്ടിപ്പൊളിഞ്ഞ റോഡും


Advertisement

കൊയിലാണ്ടി: ചെളിക്കുളമായി കൊല്ലം നെല്ല്യാടി റോഡില്‍ അണ്ടര്‍പ്പാസ് കടന്നുപോകുന്ന പ്രദേശം. അണ്ടര്‍പാസിന്റെ പണി തുടങ്ങിയതോടെ റോഡിന് ഇരുവശത്തുകൂടി വെള്ളം ഒഴുകിപ്പോകുന്നത് നിലച്ചതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്.

Advertisement

ചെറിയ മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതില്‍ വീണ് ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭങ്ങളും കഴിഞ്ഞദിവസങ്ങളിലുണ്ടായിരുന്നു. കാലവര്‍ഷം അടുത്തിരിക്കെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Advertisement

പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. വെള്ളക്കെട്ടുകാരണം റോഡിലെ കുഴികള്‍ കാണാനാവില്ല. ഇതും അപകടസാധ്യത വര്‍ധിപ്പിക്കുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.

Advertisement