വിവിധ തിറകളും നാഗപ്പാട്ടുമായി ഒരാഴ്ച നീണ്ട ഉത്സവം; നെല്ല്യാടി നാഗകാളി ക്ഷേത്രാത്സവം സമാപിച്ചു


കീഴരിയൂര്‍: ഒരാഴ്ച നീണ്ടു നിന്ന മലമ്പാറിലെ പ്രസിദ്ധമായ നെല്ല്യാടി നാഗകാളി ക്ഷേത്രോത്സവം സമാപിച്ചു. മൂന്ന് ദിവസം നാഗപ്പാട്ടും രണ്ടു ദിവസം കലാപരിപാടിയും ആറാം ദിവസം ഇളനീര്‍ക്കുല വരവുകളും വിവിധ തിറകളുമായിരുന്നു
ക്ഷേത്രത്തില്‍ നടന്നത്.

ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ക്ഷേത്രകമ്മറ്റി ഏര്‍പ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ അന്നദാനത്തില്‍ പങ്കെടുത്തു. നാഗത്തിന് കൊടുക്കയോടുകൂടി നെല്ല്യാടി നാഗകാളി ക്ഷേത്രോത്സവം സമാപിച്ചു.