ചെമ്മരത്തൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി


തിരുവള്ളൂര്‍: ചെമ്മരത്തൂര്‍ സ്വദേശിയായ യുവാവിനെ ജനുവരി മാസം മുതല്‍ കാണാതായതയി പരാതി. ചെമ്മരത്തൂര്‍ നെല്ലിയുള്ളപറമ്പത്ത് പ്രജീഷ്‌കുമാറി (40)നെയാണ് കാണാതായിട്ടുള്ളത്.

കഴിഞ്ഞ ജനുവരി 9തിന് വീട്ടില്‍ നിന്നും പോയ ഇയാളെ പിന്നീട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബന്ധുക്കളുടെ പരാതിയില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പോലീസ്‌റ്റേഷനിലോ 9497987186- വടകര ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ, 9497980796- വടകര സബ് ഇന്‍സ്‌പെക്ടര്‍, 0496 2524206 വടകര പോലീസ് സ്‌റ്റേഷന്‍ എന്നീ നമ്പറുകളിലോ വിവരമറിയിക്കേണ്ടതാണ്.