കൊണ്ടോട്ടിയില്‍ കെ.എസ്.ആര്‍.ടി.സി.ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് പാലക്കാടുനിന്നും കോഴിക്കോടേക്ക് യാത്രതിരിച്ച ബസ്


കൊണ്ടോട്ടി: നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് യാത്രതിരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.

കൊണ്ടോട്ടി തങ്ങള്‍സ് റോഡ് ജങ്ഷന് സമീപം സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഈ സമയം വാഹനങ്ങളും യാത്രക്കാരും കുറവായതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ബസിലും യാത്രക്കാര്‍ കുറവായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.