വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ച് തകർത്ത് അയൽവാസി; വേളം സ്വദേശിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്


Advertisement

വേളം: വേളയം സ്വ​ദേശിയുടെ കാറുകൾ അടിച്ച് തകർത്ത് അയൽവാസി. ചേരാപുരത്തെ കാഞ്ഞിരമുള്ളതിൽ സതീശന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് കാറുകളാണ് അയൽവാസി തകർത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.

Advertisement

പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസുകളും ബോണറ്റും തകർത്തു. മുറ്റത്ത് മതിലിൽ സ്ഥാപിച്ച ബൾബുകളും അനുബന്ധസാധനങ്ങളും നശിപ്പിച്ചു. ഭീഷണി മുഴക്കിയാണ് കാറുകൾതകർത്തതെന്ന് ഉടമയുടെ പരാതിയിൽ പറയുന്നു. ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ അധ്യാപകനാണ് സതീശൻ.

Advertisement

സംഭവത്തിൽ സതീശന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുക്കുകയും സമീപവാസിയായ ജിബീഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Advertisement

Summary: Neighbor smashed the cars parked in the backyard of velam native