മണമല്‍ റോഡില്‍ അടിപ്പാത വേണമെന്നാവശ്യം ശക്തമാകുന്നു; കര്‍മ്മ സമിതി രൂപികരിച്ച് പ്രദേശ വാസികള്‍
കൊയിലാണ്ടി: ബൈപ്പാസ് കടന്നു പോകുന്ന കോതമംഗലം-മണമല്‍ റോഡില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യം ശക്തമാകുന്നു. ഇതിനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ചു.
അണ്ടര്‍പാസിനായുളള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനമുണ്ടായി.
ചെറുവക്കാട്ട് രാമന്‍(ചെയര്‍മാന്‍), വായനാരി വിനോദ്(കണ്‍വീനര്‍), കെ. വേണുഗോപാല്‍(ഖജാന്‍ജി) എന്നിവരാണ് സമിതിയുടെ ഭാരവാഹികള്‍.
നഗരസഭ കൗണ്‍സിലര്‍മാരായ എ. ലളിത, എം. ദൃശ്യ, കേളോത്ത് വല്‍സരാജ്, രജീഷ് വെങ്ങളത്ത്കണ്ടി, ടി.കെ. മോഹനന്‍, സി.കെ. ജയദേവന്‍, പി. രാമകൃഷ്ണന്‍, ഡോ. ടി. വേലായുധന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.