എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു


പേരാമ്പ്ര: എന്‍സിപി നേതാവും മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പാലേരി കിഴക്കയില്‍ ബാലന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കുറ്റ്യാടിയിലെ ആധാരം എഴുത്തുകാരനാണ്‌. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ചെമ്പേരിയിടം ഭഗവതി ക്ഷേത്രം പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സൗമിനി കിഴക്കയിൽ. മക്കൾ: സൗമ്യ (അധ്യാപിക, പിസി പാലം യു.പിസ്കൂൾ ), ബാൽരാജ് (മർച്ചൻ്റ് നേവി), വിപിൻ രാജ് (ട്രെയിനർ),

മരുമക്കൾ: ശ്രീഹരി (ബിസിനസ്‌), ശ്രീകല ബാൽരാജ് (നടുപ്പൊയിൽ യു.പി സ്കൂൾ അധ്യാപിക) അപർണ്ണ വിപിൻ രാജ് (ഇൻകം ടാക്സ് കോഴിക്കോട്).

സഹോദരങ്ങൾ: അമ്മാളു അമ്മ, ദേവകിയമ്മ പരേതരായ കോമപ്പൻ നായർ, രാഘവൻ നായർ, കുഞ്ഞിരാമൻ നായർ, പാർവ്വതി അമ്മ, മാധവി അമ്മ.

സംസ്കാരം: തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

Description: NCP District Secretary paleri kizhakkayil Balan passed away