പേരാമ്പ്ര മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 24ന്; സംഘാടക സമിതി രൂപീകരിച്ചു
പേരാമ്പ്ര: നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സ് നവംബർ 24ന് ഉച്ചക്ക് മൂന്ന് മണിക്ക് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ടി.പി രാമകൃഷ്ണൻ എം.എൽ.എ ചെയർമാനായും നാഷണൽ സേവിംഗ്സ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ് കുമാർ കൺവീനറുമായുള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയത്. പേരാമ്പ്ര നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ സജീഷ് എന്നിവരും വൈസ് ചെയർമാൻമാരാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് ട്രഷറർ. ഇതോടൊപ്പം ഉപസമിതികളും രൂപീകരിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുനിൽ, കെ.ടി രാജൻ, കെ.കെ നിർമ്മല, ശാരദ പട്ടേരിക്കണ്ടി, ഉണ്ണി വേങ്ങേരി, എ.എം സുഗതൻ മാസ്റ്റർ, സി.കെ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
നാഷണൽ സേവിംഗ്സ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ് കുമാർ സ്വാഗതവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നന്ദിയും പറഞ്ഞു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, മുൻ എം.എൽ.എമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി, സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.