വ്യാജവാറ്റ്: നടുവത്തൂര്‍, അരിക്കുളം സ്വദേശികള്‍ കൊയിലാണ്ടി പൊലീസിന്റെ പിടിയില്‍


കൊയിലാണ്ടി: വ്യാജ വാറ്റുമായി രണ്ടുപേര്‍ കൊയിലാണ്ടി പൊലീസിന്റെ പിടിയില്‍. നടുവത്തൂര്‍ കോഴിത്തുമ്മല്‍ ശ്രീജിത് (48) അരി ക്കുളത്ത് സുധീഷ് (45) എന്നിവരെയാണ് വാറ്റുകേന്ദ്രത്തില്‍ നിന്നും പിടികൂടിയത്.

കോഴിത്തുമ്മല്‍ ശ്രീജിത്തിന്റെ വീടിന്റെ അടുത്തുനിന്നും ചാരായം വാറ്റുന്നതിനിടെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഇവിടെ പരിശോധന നടത്തിയത്. പ്രദേശത്ത് കുപ്രസിദ്ധനായ ചാരായം വാറ്റുകാരനാണ് ശ്രീജിത്തെന്ന് പൊലീസ് പറഞ്ഞു.

കൊയിലാണ്ടി സി.ഐ എം.വി.ബിജുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ. അനീഷ്വടക്കയില്‍, എസ്.സി.പി.ഒമാരായ വി.പി ഷൈജു, ടി.വി.നികേഷ്, ഡ്രൈവര്‍ പി.എം ഗംഗേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.