ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെ സ്വാഗതം ചെയ്ത് നാഷണല്‍ വിമന്‍സ് ലീഗ് കോഴിക്കോട് ജില്ല കമ്മറ്റി


കൊയിലാണ്ടി: ഐഎന്‍എല്‍ ദേശീയ കമ്മിറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചു കേരള സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചതിനെ സ്വാഗതം ചെയ്ത് നാഷണല്‍ വിമന്‍സ് ലീഗ് കോഴിക്കോട് ജില്ല കമ്മറ്റി. ദേശീയ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. സംസ്ഥാന ഉപാധ്യക്ഷന്‍ ഓടി അസ്മ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് മറിയം ടീച്ചറുടെ അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കാര്യക്ഷമമാക്കാനും പ്രവര്‍ത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വക്കറ്റ് റൈഹാനത്ത് മുഖ്യപ്രഭാഷണം നടത്തി.

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എച്ച് ഹമീദ് മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് പി എ കെ അബ്ദുള്ള, അഡ്വ. മുബീന, റജുല നാസര്‍, ഷാഹിദ് വടകര, സാലിഹ് തിക്കോടി, ഹുസൈന്‍ കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ പി ഖദീജ ടീച്ചര്‍ സ്വാഗതവും ട്രഷറര്‍ സജില അഷ്‌റഫ് നന്ദിയും പറഞ്ഞു.