മഹല്ല് ശാക്തീകരണത്തിനായി കീഴ്പ്പയൂരില്‍ നേതൃത്വം സംഗമം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മഹല്ലിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ രംഗങ്ങളിലെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി തഖ് വിയ ’22 നേതൃസംഗമം സംഘടിപ്പിച്ചു. കീഴ്പ്പയ്യൂര്‍ മുഹ്‌യില്‍ ഇസ്ലാം മദ്രസയില്‍ വെച്ച് ചേര്‍ന്ന യോഗം മഹല്ല് ഖത്തീബ് മെഹ്ബൂബ് അലി അശ്അരി ഉദ്ഘാടനം ചെയ്തു.

മഹല്ല് പ്രസിഡണ്ട് കാരേക്കണ്ടി പോക്കര്‍ഹാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്.എം.എഫ് മേഖലാ പ്രസിഡണ്ട് റഫീഖ് സക്കരിയ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ശാക്തീകരണത്തില്‍ നേതൃത്വത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ അന്‍വര്‍ ഫൈസി നിലമ്പൂര്‍ ക്ലാസെടുത്തു. എസ്.എം.എഫ് മേഖല വര്‍ക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍, പഞ്ചായത്ത് പ്രസിഡണ്ട് നിസാര്‍ റഹ്‌മാനി എന്നിവര്‍ സംസാരിച്ചു.

എം.കെ.ഇസ്മയില്‍, കീഴ്‌പ്പോട്ട് മൊയ്തീന്‍ ഹാജി, പക്രന്‍ ഹാജി, ചെറുവാട്ട് അമ്മത്, എന്‍.വി അമ്മദ്, എന്‍.പി മൊയ്തീന്‍ ഹാജി, അഹമ്മദ് മൗലവി, മുഹമ്മദ് അദ്ഹം അശ്അരി, ഷഫീഖ് ബാഖവി, ഇല്ലത്ത് അബ്ദുറഹിമാന്‍, അജ്‌നാസ് കാരയില്‍ എന്നിവര്‍ പങ്കെടുത്തു. മഹല്ല് ജനറല്‍ സെക്രട്ടറി കെ.പി അബ്ദുറഹിമാന്‍ സ്വാഗതവും ഖജാന്‍ജി കെ.കെ അമ്മദ് നന്ദിയും പറഞ്ഞു.