കാറിന്റെ സീറ്റ് കവറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു; വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി തൊട്ടിൽപ്പാലത്ത് രണ്ട് പേർ അറസ്റ്റിൽ
തൊട്ടിൽപ്പാലം: മാരക ലഹരി മരുന്നായ എം.ഡി.എം.എ യും കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. കക്കട്ടിൽ ചേരാപുരം തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43) പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 96.680 ഗ്രാം എം ഡി എം എ, 9.300ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ് സുകുമാറിന്റെ കീഴിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വില്പനക്കായി കൊണ്ട് വരുന്നതിനിടെയാണ് ഇരുവരും പിടിയിലാവുന്നത്. KL-55-T-7900 നമ്പർ പോളോ കാറിന്റെ സീറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. പിടികൂടിയ എംഡിഎംഎക്ക് വിപണിയിൽ അഞ്ചു ലക്ഷം രൂപ വിലവരും.
തൊട്ടിൽപാലം എസ്.ഐ എം. പി.വിഷ്ണു, സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, പി.ബിജു, എ.എസ്.ഐ മാരായ വി.വി.ഷാജി, വി.സി.ബിനീഷ്, വി.സദാനന്ദൻ,,സീനിയർ സി.പി.ഒ മാരായ അനിൽകുമാർ,,എൻ. എം ജയരാജൻ,,പി.പി.ജിനീഷ്,,കെ.ദീപക്,, ഇ.കെ.അഖിലേഷ്, ടി.വിനീഷ്, എൻ. എം.ഷാഫി,,ഇ. കെ. മുനീർ,സി. സിഞ്ചുദാസ്,, കെ.കെ.ജയേഷ്, കെ. കെ.അബ്ദുൽ റഫീഖ്, സി കെ നിജിൽ, സുമേഷ് കുമാർ, പി.പി.അജേഷ്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.