നന്തി ബസാർ വൻമുഖം ചങ്ങരോത്ത് പറമ്പത്ത് അഫ്സത്ത് അന്തരിച്ചു
നന്തി ബസാർ: വൻമുഖം പൂവൻ കണ്ടിക്ഷേത്രത്തിനടുത്ത ചങ്ങരോത്ത് പറമ്പത്ത് അഫ്സത്ത് അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. ഹമീദാണ് ഭർത്താവ്.
മക്കൾ: ഇസ്മയിൽ (ഖത്തർ), ഫാസിൽ, അഫ്സൽ (ഇരുവരും കുവൈറ്റ്) മരുമക്കൾ: ഷരീഫ (പഞ്ചായത്ത് ബസാർ) ,റഹ്സിന (മണിയൂർ), റെന (പെരുമാൾപുരം). സഹോദരങ്ങൾ: സുഹറ, അസ്മ, നൗഷാദ്, ഷൈമ, ഫരീദ.