ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകത കാരണം പാലൂര്‍ മുതല്‍ നന്തിവരെയുള്ള സര്‍വ്വീസ് റോഡില്‍ പലയിടത്തും വെള്ളക്കെട്ട്; പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വാഗാഡ് കമ്പനി റോഡ് കുത്തിപ്പൊളിച്ച് ഡ്രൈനേജിലേക്ക് വെള്ളം ഒഴുക്കിവിടുന്നതായി നാട്ടുകാരുടെ പരാതി
പയ്യോളി: ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകത കാരണം ദേശീയപാതയിലെ സര്‍വ്വീസ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ അധികൃതരുടെ കണ്ണില്‍പ്പൊടിയിടാന്‍ വാഗാഡ് അധികൃതര്‍ സ്ലാബ് പൊട്ടിച്ച് വെള്ളമൊഴുക്കി വിടുന്നതായി പരാതി. കോഴിക്കോടേക്കുള്ള സര്‍വ്വീസ് റോഡില്‍ പാലൂര്‍ മുതല്‍ നന്തിവരെയുള്ള ഭാഗത്താണ് സ്ലാബിന്റെ അരികിലായി റോഡ് കുത്തിപ്പൊളിക്കുന്നതെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
റോഡിന്റെ അതേ ലെവലിലാണ് ഡ്രൈനേജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ ഡ്രൈനേജിലേക്ക് വെള്ളം കടന്നുപോകാനുള്ള ഒഴിവിലൂടെ വെള്ളം കടന്നുപോകാത്ത നിലയാണ്. ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് വരാനുള്ള സാധ്യത മുന്‍കൂട്ടികണ്ടാണ് ഇത്തരത്തില്‍ ഡ്രൈനേജിന് അരികിലായി കുഴി നിര്‍മ്മിച്ച് വെള്ളം ഒഴുക്കി കളയുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വീഡിയോ: