സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി വീമംഗലം സ്വദേശിനി നന്ദന നാരായണന്‍; ഉപഹാര സമര്‍പ്പണവും സ്വീകരണവുമൊരുക്കി സി.പി.എം


കൊയിലാണ്ടി: ഓക്‌സ്ഫാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി നാടിന്റെ അഭിമാനമായി മാറിയ ഡോക്ടര്‍ നന്ദന നാരായണന് സി.പി.എം വീമംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സ്വീകരണവും ഉപഹാര സമര്‍പ്പണവും നല്‍കി.

മൂടാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.കെ.മോഹനന്‍. വീമംഗലം നങ്ങാത്ത് താഴെക്കുനി നാരായണന്‍ ബിന്ദു ദമ്പതികളുടെ മകളാണ് നന്ദന.