നഗരേശ്വരം മഹാശിവക്ഷേത്രം ഒരുങ്ങി; കൊല്ലത്തെ ഭക്തര്‍ക്ക് ഇനി സപ്താഹത്തിന്റെ നാളുകള്‍
കൊയിലാണ്ടി: കൊല്ലം നഗരേശ്വരം മഹാശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
തന്ത്രി തെക്കിനേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ഉണ്ണി നമ്പൂതിപ്പാട് ദീപപ്രോജലനം നടത്തി. പരിപാലന സമിതി പ്രസിഡണ്ട് പ്രകാശന്‍ കണ്ടോത്ത് ആധ്യക്ഷം വഹിച്ചു.
ടി.എം.രവീന്ദ്രന്‍, സുമേധാമൃത ചൈതന്യ, ക്ഷേത്ര ഊരാളന്‍ രാജീവന്‍ നടുവിലക്കണ്ടി, കെ.എം.രാജീവന്‍, പിഷാരികാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജഗദീഷ് പ്രസാദ്, മാതൃസമിതി സെക്രട്ടറി വസന്ത, പ്രിയങ്ക കോറുവീട്ടില്‍ പ്രസംഗിച്ചു. തുടര്‍ന്ന് യജ്ഞാചാര്യന്‍ ഭാഗവത മഹാത്മ്യപ്രഭാഷണം നടത്തി. യജ്ഞം 25 ന് സമാപിക്കും.