ചെണ്ടയും ഇലത്താളവും കൊമ്പും, നടുവത്തൂര്‍ ആച്ചേരിതെരു മഹാഗണപതി ക്ഷേത്രത്തില്‍ മേളപ്പെരുമ തീര്‍ത്ത് കലാകാരന്മാര്‍
കൊയിലാണ്ടി: നടുവത്തൂര്‍ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് അവകാശ വിളക്കും, മേള സമര്‍പ്പണവും നടന്നു. മെയ് ആറാം തിയ്യതി പ്രശസ്ത വാദ്യകലാകാരന്‍ രജിത്ത് ആച്ചേരിയുടെ ചെണ്ടമേള അരങ്ങേറ്റത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബദ്ധിച്ച് നടത്തിയ മേള സമര്‍പ്പണം ഭക്തരെ ആവേശത്തിലാക്കി. പൊന്നരം സത്യന്‍, കലാമണ്ഡലം സനൂപ്, മനോജ് ആച്ചേരി എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.
മെയ് 7ന് രാവിലെ നടന്ന മഹാഗണപതി ഹോമത്തിന് ചാലോറ ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും, തുടര്‍ന്ന് നവകം, പഞ്ചഗവ്യം, കലശം എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടും കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് ചാലില്‍ പടിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഗുരുതി തര്‍പ്പണത്തോടെ ചടങ്ങുകള്‍ സമാപിച്ചു.