ഒറ്റ നമ്പര്‍ ലോട്ടറി വില്‍പന; നടുവണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
പേരാമ്പ്ര: ഒറ്റനമ്പര്‍ ലോട്ടറി വില്‍പന നടത്തിയ നടുവണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. നടുവണ്ണൂര്‍ തേവര്‍ കണ്ടി മീത്തല്‍ നാരായണനെയാണ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞിമോയിന്‍കുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.
ഇയാളില്‍ നിന്നും 29000 ത്തോളം രൂപയും നമ്പര്‍ എഴുതാനുപയോഗിച്ച പേപ്പറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പേരാമ്പ്ര എസ്.ഐ സുജിലേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഡി.വൈ.എസ്.പിയുടെ സ്‌കോഡും റെയഡില്‍ പങ്കെടുത്തു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. കേരള ഗവണ്‍മെന്റ് ലോട്ടറിക്ക് വിരുദ്ധമായ വ്യാജ ലോട്ടറി, ഒറ്റ നമ്പര്‍ ലോട്ടറി എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.