ഒന്നാം വാർഷികമാഘോഷിച്ച് നടേരി സ്പാർട്ടൻസ് ക്രിക്കറ്റ് അക്കാദമി; ചൈനാമൻ ബൗളിങ് സ്പെഷ്യലിസ്റ്റ് ജിയേഷിന് ആദരം


Advertisement

കൊയിലാണ്ടി: നടേരി സ്പാർട്ടൻസ് ക്രിക്കറ്റ് അക്കാദമി ഒന്നാം വാർഷികം ആഘോഷിച്ചു. വാർഷികാഘോഷത്തോട് അനുബന്ധിച്ച് ചൈനാമൻ ബൗളിങ് സ്പെഷ്യലിസ്റ്റ് ജിയേഷ് കെ.കെയെ ആദരിച്ചു.

Advertisement

ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ടീമിന്റെ സ്പിൻ ബൗളിങ് കൺസൽട്ടന്റും ഐ.പി.എല്ലിൽ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ ബൗളിങ് കൺസൽട്ടന്റും ഡൽഹി ക്യാപിറ്റൽസ് മുൻ താരവുമാണ്  ജിയേഷ്. കാവുംവട്ടം എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ ഉള്ള സ്പാർട്ടൻസ് അക്കാദമി നെറ്റിൽ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്.

Advertisement

സ്പാർട്ടൻസ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷംസുദ്ധീൻ ഉപഹാരം നൽകി. ഷറഫറാസ്, ഷാഫി അറ്റ്ലസ്, എണസ്‌റ്റോ, ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement