യാത്രാ ദുരിതത്തിന് അറുതി; ജനങ്ങള്‍ക്കായി തുറന്ന് പേരാമ്പ്ര മേ മണ്ണില്‍ മൈലിശ്ശേരി റോഡ്


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജനങ്ങള്‍ക്കായി തുറന്ന് മേ മണ്ണില്‍ മൈലിശ്ശേരി റോഡ്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ചെറിയ കുമ്പളം – തോട്ടത്താന്‍ കണ്ടി തീരദേശ റോഡിന്റെ ഭാഗമായുള്ള റോഡാണിത്.

റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.. ഫാത്തിമ, മേ മണ്ണില്‍ കരീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഒ. സാദത്ത് മാസ്റ്റര്‍ സ്വാഗതവും പൊയില്‍ അഷറഫ് നന്ദിയും രേഖപ്പെടുത്തി.