സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തുടരും; സംസ്ഥാന കമ്മിറ്റിയില്‍ 15 പുതുമുഖങ്ങള്‍
കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ മാസ്റ്ററെ വീണ്ടും തിരഞ്ഞെടുത്തു. കൊല്ലത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് എം.വി ഗോവിന്ദന്‍ പാര്‍ട്ടിയെ നയിക്കുന്നത്.
സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ 15 പുതുമുഖങ്ങള്‍ ഉണ്ട്. ആര്‍ ബിന്ദു, വി കെ സനോജ്, വി വസീഫ്, എം പ്രകാശന്‍ മാസ്റ്റര്‍, എം രാജഗോപാലന്‍, എം മെഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം അനില്‍കുമാര്‍, ടി ആര്‍ രഘുനാഥന്‍, ഡി കെ മുരളി, കെ റഫീഖ് തുടങ്ങിയവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.
പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍. എംവി ജയരാജന്‍ , കെ കെ ശൈലജ, സി എന്‍ മോഹനന്‍ എന്നിവര്‍ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ഡോ. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരം അംഗങ്ങളും വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും ആയിട്ടുണ്ട്.