സമ്പൂര്‍ണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: സമ്പൂര്‍ണ മാലിന്യ മുക്ത പഞ്ചായത്തായും ഹരിത ടൗണിനെയും പ്രഖ്യാപിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ മാലിന്യമുക്ത പഖ്യാപനം നടത്തി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജപട്ടേരി അധ്യക്ഷത വഹിച്ചു.
മുചുകുന് കോളേജ് ചിങ്ങപുരം,പാലക്കുളം എന്നിവടങ്ങള്‍ ഹരിത നഗറുകളായി പ്രഖ്യാപിച്ചു. ശുചിത്വ മിഷന്‍ ജില്ല കോഡിനേറ്റര്‍ ഗൗതമന്‍ കെ.എ – എസ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി. അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരിഷ് മാലിന്യമുകത പദ്ധതികള്‍ വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ പപ്പന്‍ മൂടാടി, മുന്‍ മെമ്പര്‍ പി.വി.ഗംഗാധരന്‍ സ്‌നേഹ ഗ്രാമം റസിഡന്റ്‌സ് പ്രതിനിധി പ്രകാശന്‍ ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.
ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരിപാടികള്‍, ശുചിത്വ സന്ദേശ ആശയങ്ങള്‍ വിളിച്ചോതുന്ന ചിത്രരചന നീഷ്, പ്രണവ് – സുധീഷ് പി.ടി.കെ എന്നിവര്‍ ചേര്‍ന്ന് നടത്തി. വാര്‍ഡ് മെമ്പര്‍ കെ. സുമതി സ്വാഗതവും അഖില എം.പി. നന്ദിയും പറഞ്ഞു.